ഏഴു സുന്ദരിമാരുടെ കഥ

ജന്മനക്ഷത്രങ്ങളിൽ ഏറ്റവും മനോഹരം കാർത്തികഗണമാണെന്ന് ആരും സമ്മതിക്കും. നല്ല ഇരുട്ടുള്ള ഒരു രാത്രിയിൽ ഏഴു നീലവജ്രങ്ങൾപോലെ മാനത്തു തിളങ്ങുന്ന കാർത്തികയെ കണ്ടാൽ ആരും നോക്കി നിന്നുപോകും. ഋഗ്വേദത്തിൽ ഏഴു സഹോദരിമാർ എന്നാണ വയെ വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ, ഈജിപ്തുകാർക്ക് അത് ഏഴു ദുഷ്ട സഹോദരിമാരാണ്. അവ പ്രഭാതത്തിൽ ഉദിക്കുന്ന കാലത്ത് അവിടെ കടുത്ത ചൂടു കാറ്റടിക്കും എന്നതാകാം അതിനു കാരണം.
ഗ്രീക്ക് ഐതിഹ്യമനുസരിച്ച് ഭൂമിയെ തോളിലേറ്റി നിൽക്കുന്ന അറ്റ്ലസ് ദേവന്റെയും പ്ലീയോണിന്റെയും മക്കളാണ് ഏഴുപേരും. ഒറയണിന് പ്ലിയോണിലും ഏഴു മക്കളിലും മോഹമുദിച്ചു. സ്യൂസ് ദേവൻ, ഒറയൺ അറി യാതെ അവരെ ആദ്യം മാടപ്രാവുകളാക്കി മാറ്റി. പിന്നീട് മാനത്തു കൊണ്ടുപോയി നക്ഷത്രങ്ങളാക്കി സ്ഥാപിച്ചു. ഒറയണിനെ കല്യാണം കഴിക്കേണ്ടി വന്നാലുള്ള അപമാനമോർത്ത് ഒരുവൾ (മെറോപ്പ്) ഒളിച്ചുകളഞ്ഞു എന്നും ബാക്കി 6 പേർ (അൽസിയോൺ, കലീന, തൈഗത, മായ്യ, ഇലക്ട്രാ, അസ്തറോപ്പ് എന്നിവർ) ഇപ്പോഴും മാനത്തു ശോഭിക്കുന്നു എന്നുമാണ് കഥ. (നല്ല കാഴ്ചശക്തിയുള്ളവർക്ക് മെറോ പ്പിനെയും കാണാം).

പോളിനേഷ്യരുടെ ഭാവനയാണ് ഏറെ മനോഹരം. കാർത്തിക അവർക്ക് മാതാ-റികി (mata-riki) ആണ്. “ചെറിയ കണ്ണുകൾ എന്നർത്ഥം. പണ്ട്, ഭൂമിയിൽ മനുഷ്യനുണ്ടാകുന്നതിനു മുമ്പ്, മാതാ-റികി ഒറ്റ നക്ഷത്രമായിരുന്നു. നാലാം നാളിലെ ചന്ദ്രന്റെയത്ര ശോഭയുള്ള ആ സുന്ദരി ഉദിച്ചു കഴിഞ്ഞാൽ ഭൂമി ശോഭായമാനമാകും. കടൽ വെട്ടിത്തിളങ്ങും. തന്നോളം സുന്ദരിയായി ആരുണ്ട്? തെയ്നെ (Tane) സ്വർഗ്ഗത്തിന്റെ നാലു തൂണുകളും കാക്കുന്ന ദേവി പോലും തന്നോളം പോരില്ല, അവൾ വീമ്പു പറഞ്ഞു. മര്യാദയില്ലാത്ത മാതാ-റികിയെ മാനത്തുനിന്ന് പാതാള ത്തിലേക്കോടിക്കാൻ തേയ്നെ തീരുമാനിച്ചു. സിറിയസ്സും ആൽഡിബാനും സഹായവുമായെത്തി. അവൾ പോയാൽ മാനത്ത് സിറിയസ്സ് ഒന്നാമനാകും. ആൾഡിബറനാകട്ടെ മാതാ-റികിയുടെ സമീപത്തിങ്ങനെ ശോഭയറ്റു നിൽക്കുകയും വേണ്ട. ഇരുട്ടുള്ള ഒരു രാത്രിയിൽ മൂവരും പതുങ്ങിപ്പ തുങ്ങി മാതാ-റികിയുടെ പിന്നിലെത്തി. പേടിച്ചുപോയ അവൾ ഓടി ക്ഷീരപഥ ധാരയിൽ മുങ്ങി ഒളിച്ചു. സിറിയസ്സ് അപ്പോൾ ക്ഷീരപഥത്തിന്റെ ആരംഭസ്ഥാനത്തെത്തി ഒഴുക്കിന്റെ ഗതിമാറ്റി. ഒളിസ്ഥാനം നഷ്ടപ്പെട്ട മാതാ -റികി അതിവേഗം ഓടി ദേവ കൊട്ടാരങ്ങൾക്കുമപ്പുറം എത്തി. ഒപ്പമെ ത്താനാവില്ലെന്നു കണ്ട് തേ ആൾഡിബാനെ എടുത്ത് അവൾക്കു നേരേ ഊക്കിലൊരേറുകൊടുത്തു. മാതാ-റികി ആറു കഷണങ്ങളായി ചിതറി പ്പോയി. അക്രമികൾ തിരിച്ചുപോയി. സിറിയസ്സ് ശോഭയിൽ മാനത്ത് ഒന്നാമനായി. എങ്കിലും ആറു കുഞ്ഞിക്കണ്ണുകൾ’ മാനത്തു മനോഹരമായി ശോഭിച്ചുനിന്നു. അവർ സമുദ്രക്കണ്ണാടിയിൽ തങ്ങളുടെ പ്രതിബിംബം കണ്ട് അടക്കം പറയും, ഒന്നായിരുന്നപ്പോഴത്തേതിലും ഭംഗിയുണ്ട് ഇപ്പോൾ നമ്മളെ കാണാൻ. ഓളങ്ങൾ തലകുലുക്കി സമ്മതിക്കും.

യഥാർഥത്തിൽ 400ലേറെ നക്ഷത്രങ്ങളുള്ള ഒരു ഓപ്പൺ ക്ലസ്റ്ററാണ് കാർത്തിക (Pleiades) എന്നു പറഞ്ഞല്ലോ. ഏകദേശം 400 പ്രകാശവർഷം അകലെയാണതിന്റെ സ്ഥാനം. എല്ലാം താരതമ്യേന യുവതാരങ്ങൾ. രണ്ടു കോടി വർഷത്തിൽ താഴെ മാത്രം പ്രായം. നക്ഷത്രരൂപീകരണത്തിനുശേഷം ബാക്കിയായ നെബുല അതിൽ പാറിനിൽക്കുന്നത് ടെലിസ്കോപ്പിലൂടെ നോക്കിയാൽ കാണാം. അതിവേഗം ജ്വലിച്ചുതീരുന്ന നീലഭീമന്മാരാണ് നാം കാണുന്ന ആറെണ്ണവും. അതിൽ ഏറ്റവും ശോഭയുള്ള നക്ഷത്രം സൂര്യന്റെ ആയിരം ഇരട്ടി ഊർജം ഉത്സർജിക്കുന്നു എന്നു കണക്കാക്കുന്നു.

പേര്‌നാമകരണംദൃശ്യകാന്തിമാനംനക്ഷത്രതരം
ഏൽസയൊനീ (Alcyone)Eta (25) Tau2.86B7IIIe
അറ്റ്ലസ് (Atlas)27 Tau3.62B8III
ഇലെക്ട്ര (Electra)17 Tau3.70B6IIIe
മയ (Maia)20 Tau3.86B7III
മെറൊപീ (Merope)23 Tau4.17B6IVev
ടൈജിറ്റ (Taygeta)19 Tau4.29B6V
പ്ലയൊനീ (Pleione)28 (BU) Tau5.09 (var.)B8IVep
സിലീനൗ (Celaeno)16 Tau5.44B7IV
സ്റ്റെറൊപീ (Sterope),
അസ്റ്റെറൊപീ (Asterope)
21, 22 Tau5.64;6.41B8Ve/B9V

3 Comments.

Leave a Reply

Your email address will not be published. Required fields are marked *