കാലാവസ്ഥാമാറ്റം : ശാസ്ത്രവും സമൂഹവും – പാനല്‍ ചര്‍ച്ചകള്‍ – രജിസ്ട്രേഷന്‍ ആരംഭിച്ചു

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. അഞ്ചു വിഷയങ്ങളിലായി മൂന്നാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് വിവിധ വിഷയമേഖലകളിലെ വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നു..പാനല്‍ ചര്‍ച്ചകള്‍ സെപ്റ്റംബര്‍ 16 ന് ആരംഭിക്കും.


തിയ്യതിവിഷയം
സെപ്റ്റംബര്‍ 16, രാത്രി 7.30 Climate Change Science and Society
സെപ്റ്റംബര്‍ 23, രാത്രി 7.30 കാലാവസ്ഥാമാറ്റവും തീരമേഖലയും
സെപ്റ്റംബര്‍ 24, രാത്രി 7.30 കാലാവസ്ഥാമാറ്റവും മാധ്യമങ്ങളും
സെപ്റ്റംബര്‍ 30 , രാത്രി 7.30 കാലാവസ്ഥാമാറ്റവും ആരോഗ്യവും
ഒക്ടോബര്‍ 1  , രാത്രി 7.30 കാലാവസ്ഥാമാറ്റവും മൺസൂണും
ഒക്ടോബര്‍ 7  , രാത്രി 7.30 കാലാവസ്ഥാമാറ്റവും കൃഷിയും
ഒക്ടോബര്‍ 8  , രാത്രി 7.30 കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം – കോഴ്സ് സമാപനം

കോഴ്സ് ലൂക്ക

ലൂക്കയുടെ ഓൺലൈൻ പാഠശാലയിലേക്ക് സ്വാഗതം. അസ്ട്രോണമി ബേസിക് കോഴ്സിൽ നിങ്ങൾക്കെപ്പോഴും ചേരാം. ജീവപരിണാമത്തിന് ഒരാമുഖം – കോഴ്സ് നടന്നുകൊണ്ടിരിക്കുന്നു.. കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം രജിസ്ട്രേഷൻ ആരംഭിച്ചു.