അറിയാം ലോകവും കാലവും ശാസ്ത്രത്തിലൂടെ

Categories: KSSP Course
Wishlist Share
Share Course
Page Link
Share On Social Media

About Course

കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മേഖലാതല പ്രവർത്തകർക്കായുള്ള ആദ്യഘട്ട പരിശീലനം ജൂൺ 9 മുതൽ ജൂലായ് നാലുവരെ ഒരു ഓൺലൈൻ കോഴ്‌സായി സംഘടിപ്പിക്കുന്നു. നാം ജീവിക്കുന്ന ലോകത്തെകുറിച്ചും കാലഘട്ടത്തെ കുറിച്ചും ശാസ്ത്രം ആർജിച്ച അറിവുകളുടെ ഒരു സാമാന്യരൂപം പ്രവർത്തകരെ പരിചയപ്പെടുത്തുകയും അതിലൂടെ ശാസ്ത്രത്തിലും മാനവികതയിലുമൂന്നി സമൂഹത്തിൽ ഇടപെടാൻ പ്രാപ്തരാക്കുകയുമാണ് ക്ലാസ്സ് ലക്ഷ്യം വെക്കുന്നത്. ശാസ്ത്രബോധം സമൂഹത്തിൽ വളർത്തുകയാണല്ലോ നമ്മുടെ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ലക്ഷ്യം. അതിനു നേതൃത്വം നല്കേണ്ട പ്രവർത്തകരിൽ ശാസ്ത്രീയ പ്രപഞ്ച വീക്ഷണം ഉണ്ടാക്കുകയെന്നതാണ് ഈ കോഴ്സ് കൊണ്ട് ലക്ഷ്യമിടുന്നത്.

പരിപാടിയുടെ ഉദ്ഘാടനം എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ, അനർട്ട്, ഐആർടിസി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച പരിഷത്തിന്റെ മുൻപ്രസിഡണ്ട് കൂടി ആയ ഡോ. ആർ വി ജി മേനോൻ ജൂൺ 9 നുനിർവഹിക്കും. തുടർന്ന് നാലാഴ്ചകളിലായി തിങ്കൾമുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി 8 മണിക്കാണ് ക്ലാസ്സ്. ക്ലാസ്സിൻ്റെ ദൈർഘ്യം ഒരു മണിക്കൂറാണ്. തുടർന്ന് ആശയവ്യക്തതക്കായുള്ള ചോദ്യങ്ങളും മറുപടിയുമാണ്.
ഒരു മേഖലയിൽനിന്ന് 5 പേരാണ് ഇതിൽ പങ്കെടുക്കേണ്ടത്. ഇതിൽ 2 പേരെങ്കിലും സ്ത്രീകൾ ആകാൻ ശ്രദ്ധിയ്ക്കണം. യുവാക്കൾ/ യുവതികൾ ആയി ഒരാളെങ്കിലും വേണം. പങ്കെടുക്കാനായി മേഖല കമ്മിറ്റി തീരുമാനിക്കുന്നവർ മുൻകൂട്ടി 16 ദിവസവും പൂർണ്ണസമയ പങ്കാളിത്തം വിലയിരുത്താനും കോഴ്സിനുശേഷം ഉറപ്പാക്കണം. ഓരോ ക്ലസ്റ്ററിനു ശേഷവും സ്വയം പൊതുവിലയിരുത്തലും ഉണ്ടാകും. ക്ലാസ്സിലെ പങ്കാളിത്തത്തിൻ്റെയും അന്തിമ സ്കോറിൻ്റെയും അടിസ്ഥാനത്തിലാകും സർട്ടിഫിക്കറ്റ്. ഈ പരിശീലന പരിപാടിയിലെ പങ്കാളികൾ ആണ് ഒക്റ്റോബറിൽ നടത്താൻ ഉദ്ദേശിക്കുന്ന മേഖലാതല സംഘടന വിദ്യാഭ്യാസ ക്യാമ്പിനു നേതൃത്വം നല്കേണ്ടത്.
മൊത്തം ക്ലാസ്സുകളും അവയുടെ ഏകദേശ ഉള്ളടക്കവും ചുവടെ.

Show More

What Will You Learn?

  • നാം ജീവിക്കുന്ന ലോകത്തെകുറിച്ചും കാലഘട്ടത്തെ കുറിച്ചും ശാസ്ത്രം ആർജിച്ച അറിവുകളുടെ ഒരു സാമാന്യരൂപം പരിചയപ്പെടുത്തൽ
  • ശാസ്ത്രത്തിലും മാനവികതയിലുമൂന്നി സമൂഹത്തിൽ ഇടപെടാൻ പ്രാപ്തരാക്കൽ

Course Content

അറിയാം ലോകവും കാലവും ശാസ്ത്രത്തിലൂടെ – ഉദ്ഘാടനം
പരിപാടിയുടെ ഉദ്ഘാടനം എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ, അനർട്ട്, ഐആർടിസി സ്ഥാപനങ്ങളുടെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച പരിഷത്തിന്റെ മുൻപ്രസിഡണ്ട് കൂടി ആയ ഡോ. ആർ വി ജി മേനോൻ ജൂൺ 9 നുനിർവഹിച്ചു

  • ഉദ്ഘാടനം – ഡോ.ആർ.വി.ജി.മേനോൻ
    31:12

ക്ലസ്റ്റർ 1 – പ്രപഞ്ചം

ക്ലസ്റ്റർ 2 – ജീവൻ

ക്ലസ്റ്റർ 3 – സമൂഹം

ക്ലസ്റ്റർ 4 – നാം ജീവിക്കുന്ന കാലം

Want to receive push notifications for all major on-site activities?