രാശിരൂപങ്ങളും സൗരകലണ്ടറും

30⁰ വരുന്ന ഒരു രാശിയിൽ ഒട്ടനവധി നക്ഷത്രങ്ങൾ ഉണ്ടായിരിക്കുമെന്ന് വ്യക്തമാണ്. ആ നക്ഷത്രങ്ങളെ യോജിപ്പിച്ച് ചില രൂപങ്ങൾ സങ്കല്പിക്കാൻ കഴിയും. ഉദാ: കാള, തേൾ. ഈ രൂപങ്ങളുടെ പേരുകൾ തന്നെ രാശികൾക്കു നൽകുന്ന സമ്പ്രദായം ബാബിലോണിയരും പിന്നീട് ഗ്രീക്കു ജ്യോതിശ്ശാസ്ത്രജ്ഞരും സ്വീകരിച്ചു. താഴെപ്പറയുന്നവയാണ് 12 സൗരരാശികൾ 

സൂര്യപഥത്തിന്റെ ഇരു വശത്തുമായി 180 വീതിയിൽ, ഭൂമിക്കു ചുറ്റും ഒരു നാട ആകാശത്തു സങ്കല്പിച്ചിരിക്കുന്നു. ഇതാണ് രാശിചക്രം. ഇതിനെ 12 തുല്യഭാഗങ്ങളാക്കിയാൽ 12 രാശികൾ ആയി.

മേടം (സംസ്കൃതത്തിൽ മേഷം = ചെമ്മരിയാട്, ലാറ്റിനിൽ Aries), ഇടവം (ഋഷഭം = കാള Taurus), മിഥുനം (ഇരട്ട സഹോദരന്മാർ, Gemini) കർക്കിടകം (ഞണ്ട്, Cancer), ചിങ്ങം (സിംഹം, Leo), കന്നി (കന്യക, Virgo), തുലാം (തുലാസ്, Libra), വൃശ്ചികം (തേൾ, Scorpio), ധനു (ധനുസ്സ്, വില്ല്, വില്ലാളി, Sagittarius), മകരം (മകര മത്സ്യം, Capricornus), കുംഭം (കുടം, Acquarius), മീനം (മീൻ, Pisces). ഈ രാശിരൂപങ്ങളെയും അതിലെ മുഖ്യതാരങ്ങളെയും വിശദമായി നാം പിന്നീട് പരിശോധിക്കും.

സൂര്യൻ ഒരു രാശിയിൽ ഒരു മാസക്കാലം ഉണ്ടാകും. ആ മാസത്തിന് ആ രാശിയുടെ പേരു തന്നെ നൽകും. ഉദാ: മേടം ഒന്നാം തീയതി സൂര്യൻ മീനം രാശിയിൽ നിന്നു മേടം രാശിയി ലേക്കു പ്രവേശിക്കും. അതാണ് മേടസംക്രാന്തി, മേടസംക്രാന്തി നാളാണ് നമ്മുടെ വിഷു. അന്നു രാവിലെ സൂര്യനും മേടംരാശിയും ഒന്നിച്ചു കിഴക്കുദിക്കും. രണ്ടു മണിക്കൂർ കൊണ്ട് സൂര്യൻ 30⁰ ഉയരും. അപ്പോൾ മേടം പൂർണമായി ഉദിച്ചു കഴിയും. പിന്നാലെ ഇടവം ഉദിക്കും, രണ്ടു മണി ക്കൂർ കൂടി കഴിഞ്ഞാൽ മിഥുനം ഉദിക്കും. അങ്ങനെ, ഒരു ദിവസം കൊണ്ട് 12 രാശികളും കിഴക്കുദിക്കും. ഉച്ചയ്ക്ക് സൂര്യൻ ഉച്ചിയിലെത്തുമ്പോൾ മേടവും ഒപ്പമുണ്ടാകും, അതിനെ കാണില്ല. എന്നു മാത്രം. വൈകിട്ട് സൂര്യനോടൊപ്പം മേടവും അസ്തമിക്കും. പിറ്റേ ദിവസവും സൂര്യനും മേടവും ഒന്നിച്ചുദിക്കും. പക്ഷേ, സൂര്യൻ മേടത്തിന്റെ ആരംഭ ബിന്ദുവിൽ നിന്ന് (മേഷാദിയിൽ നിന്ന് 19⁰ നീങ്ങിപ്പോയിട്ടുണ്ടാകും. അങ്ങനെ ഒരു ദിവസം 1⁰ വീതം കിഴക്കോട്ട് നീങ്ങി നീങ്ങി, ഒരു മാസം കൊണ്ട് സൂര്യൻ മേടാന്ത്യത്തിൽ എത്തുകയും പിന്നെ, ഇടവത്തിലേക്കു കടക്കു കയും ചെയ്യും. അന്നാണ് ഇടവ സംക്രാന്തി. പിന്നെ ഇടവമാസമായി. അങ്ങനെ 12 രാശികൾ പിന്നിട്ട്, 12 സംക്രാന്തികൾ (സംക്രമങ്ങൾ, നാട്ടു ഭാഷയിൽ ശങ്കരാന്തികൾ) കടന്ന് സൂര്യൻ വീണ്ടും മേഷാദിയിൽ എത്തുമ്പോൾ ഒരു വർഷം പൂർത്തിയായിട്ടുണ്ടാകും. 

സുര്യൻ മേടം രാശിയോടൊപ്പം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന മേടമാസത്തിൽ നമുക്കു മേടം രാശിയിലെ നക്ഷത്രങ്ങളെ കാണാൻ കഴിയില്ല. സൂര്യന്റെ കിഴക്കും പടിഞ്ഞാറു മുള്ള 20⁰ യോളം ഭാഗം അദൃശ്യമായിരിക്കും എന്നു മുമ്പേ പറഞ്ഞല്ലോ. ഈ കലണ്ടർ വ്യവസ്ഥയുടെ ഉദ്ഭവം പ്രാചീന ബാബിലോണിയയിൽ (ഇപ്പോഴത്തെ ഇറാക്ക്) ആണെന്നു കരുതപ്പെടുന്നു. അതു ഭാരതത്തിൽ എത്തിയത് ക്രിസ്ത്വബ്ദാരംഭത്തിൽ ആണെന്നാണ് സൂചന എല്ലാ രാശികളും 30⁰ വീതമാണെങ്കിലും എല്ലാ മാസങ്ങൾക്കും ഒരേ നീളമല്ല. ഇതിനു കാരണം ഭൂമി സൂര്യനെ ചുറ്റുന്ന പഥം ദീർഘവൃത്തമാണെന്നതാണ്. 12 സൗരരാശികളെക്കൂടാതെ വേറെയും 76 രാശികൾ (Constellations) ആകാശത്തുണ്ട്. ആകെ 88. അതിൽ പ്രധാനപ്പെട്ട കുറെ രാശികളെക്കൂടി നാം പരിചയപ്പെടും

2 Comments.

Leave a Reply

Your email address will not be published. Required fields are marked *