ഭാരതീയർ ചാന്ദ്രപഥം സൂക്ഷ്മമായി നിരീക്ഷിച്ച് കാലഗണന നടത്തിയ പ്പോൾ ബാബിലോണിയരും ഗ്രീക്കുകാരും സൂര്യപഥത്ത (ക്രാന്തിവൃത്തം)യാണ് പഠനവിധേയമാക്കിയത്. സൗരരാശി സങ്കല്പത്തിന്റെ ആരംഭം ബാബിലോണിയയിലാണ്.
ഭൂമിയുടെ പരിക്രമണവും സൗരരാശികളും ഭൂമി സൂര്യനു ചുറ്റും 365 1/4 , ദിവസം കൊണ്ട് 360° കറങ്ങുമ്പോൾ, ഒരു ദിവസം ശരാശരി 1⁰ (കൃത്യമായിപ്പറഞ്ഞാൽ 5’98”) സഞ്ചരിക്കും. ഒരു മാസം കൊണ്ട് 30⁰. ഇതു നമുക്ക് എങ്ങനെ അനുഭവപ്പെടും എന്നു നോക്കാം. ഇന്നു സൂര്യന്റെ തൊട്ടു പിന്നിൽ S1 എന്നൊരു നക്ഷത്രം ഉണ്ടെന്നു കരുതുക. സൂര്യനും 5⁰ ഉം ഇന്ന് ഒന്നിച്ചാണ് ഉദിച്ചത്. നാളെയാകുമ്പോഴേക്കും ഭൂമി 1⁰ നീങ്ങും. അപ്പോൾ S1 എതിർദിശയിൽ 1⁰ നീങ്ങിയതായി (അഥവാ 4 മിനുട്ടു നേരത്തെ ഉദിച്ചതായി നാം കാണും. അങ്ങനെ ഓരോ ദിവസവും സൂര്യനെ അപേക്ഷിച്ച് നക്ഷത്രം 1⁰ വീതം പടിഞ്ഞാറോട്ട് നീങ്ങി നീങ്ങി വരും. (S1 മാത്രമല്ല, എല്ലാ നക്ഷത്രങ്ങളും ഈ പശ്ചിമ സഞ്ചാര ത്തിനു വിധേയമാണ്. ഒരു മാസം കൊണ്ട് S1 30⁰ മാറി, 2 മണിക്കൂർ നേരത്തെ ഉദിക്കും. അന്നു നമ്മൾ സൂര്യനെ കാണുക, S എന്ന നക്ഷത്രത്തിൽ നിന്നു 30⁰ മാറി, S1 എന്ന നക്ഷത്രത്തിനു നേരേ (അങ്ങനെ ഒരു നക്ഷത്രമുണ്ടെങ്കിൽ) ആയിരിക്കും.
ഇതാണ് യഥാർഥത്തിൽ സംഭവിക്കുന്നതെങ്കിൽ, പ്രാചീനർ ഇതിനെ കണ്ടത് എങ്ങനെയെന്നു നോക്കാം. അവർക്കു ഭൂമിയായിരുന്നു പ്രപഞ്ചത്തിന്റെ (ഖഗോളത്തിന്റെ കേന്ദ്രം. അതായത് അവർ ഭൂമിയെ മുൻ ചിത്രത്തിലെ സൂര്യന്റെ സ്ഥാനത്തും, സൂര്യനെ ഖഗോളത്തിലേക്കു മാറ്റി നക്ഷത്രങ്ങൾക്കൊപ്പവും പ്രതിഷ്ഠിച്ചു. എന്നിട്ട്, സൂര്യൻ നക്ഷത്ര മണ്ഡലത്തിലൂടെ, ഒരു ദിവസം 1⁰ വച്ച് കിഴക്കോട്ടു സഞ്ചരിക്കുന്നതായി സങ്കല്പിച്ചു. അതായത്, ഭൂപരിക്രമണത്തെ അവർ സൂര്യനിൽ ആരോപിച്ചു. ചുരുക്കത്തിൽ, സൂര്യനും നക്ഷത്രങ്ങൾക്കും രണ്ടു തരം ആരോപിത ചലനങ്ങൾ ഉണ്ട്.
ഒന്ന്, ഭൂമി പടിഞ്ഞാറു നിന്ന് കിഴക്കോട്ട് സ്വയംഭ്രമണം നടത്തുന്നതുകൊണ്ട്, സൂര്യനും നക്ഷത്രങ്ങളും കിഴക്കുദിക്കുകയും 4 മിനുട്ടിൽ 1⁰ വീതം സഞ്ചരിച്ച് പടിഞ്ഞാറ് അസ്തമിക്കുകയും പിറ്റേന്ന് വീണ്ടും ഉദിക്കുകയും ചെയ്യുന്നു.
രണ്ട്, ഭൂമി സൂര്യനെ പടിഞ്ഞാറു നിന്ന് കിഴക്കോട്ടു ചുറ്റുന്നതു കൊണ്ട്, നക്ഷത്രങ്ങൾ സൂര്യനെ അപേക്ഷിച്ച് ഒരു ദിവസം 1⁰ വീതം പടിഞ്ഞാറോട്ട് (അഥവാ സൂര്യൻ നക്ഷത്രങ്ങളെ അപേക്ഷിച്ച് കിഴക്കോട്ട്) സഞ്ചരിക്കുന്നു. ഇതുമൂലം നക്ഷത്രങ്ങൾ ഓരോ ദിവസവും നാലു മിനിട്ടു വീതം നേരത്തേ ഉദിക്കുന്നു. ഇന്ന് രാത്രി 9 മണിക്ക് നമ്മുടെ ഉച്ചരേഖ കടക്കുന്ന ഒരു നക്ഷത്രം നാളെ 8-56 നും അടുത്ത ദിവസം 8-52 നും ഉച്ചരേഖ കടക്കും. നക്ഷത്രങ്ങളെല്ലാം ഇങ്ങനെ സഞ്ചരിക്കുന്നു എന്നു സങ്കല്പിക്കുന്നതിനു പകരം നക്ഷത്രങ്ങൾ പതിച്ച ഖഗോളം തന്നെ പടിഞ്ഞാറോട്ട് കറങ്ങുന്നു എന്നും സങ്കല്പിക്കാം.
ഭൂമി ഒരു ദിവസംകൊണ്ട് ഏകദേശം 1⁰ വച്ച് സൂര്യനുചുറ്റും സഞ്ചരിക്കുന്നതുകൊണ്ട്, സൂര്യൻ അതേ വേഗത്തിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ട്, നക്ഷത്രമണ്ഡലത്തെ അപേക്ഷിച്ച് സഞ്ചരിക്കുന്നതായി അനുഭവപ്പെ ടുന്നു. സൂര്യന്റെ ഈ സഞ്ചാരപഥ മാണ് ക്രാന്തിവൃത്തം.
ഖഗോളത്തിലൂടെ സൂര്യൻ, ഒരു ദിവസം ഏകദേശം 1⁰ വച്ച്, കിഴക്കോട്ടു സഞ്ചരിക്കുന്നു എന്നാണ് പ്രാചീന ജ്യോതിശ്ശാസ്ത്രം അഥവാ ജ്യോതിഷം പറഞ്ഞത്. ഒരു വർഷം കൊണ്ട് സൂര്യൻ ഭൂമിയെ ഒന്നു ചുറ്റും. ഈ പഥത്തെ കാന്തിപഥം അഥവാ കാന്തിവൃത്തം (ecliptic) എന്നു പറയും, (ദിവസേന സൂര്യൻ ഭൂമിയെ ചുറ്റുന്ന പഥം’ ഇതല്ല എന്നോർക്കണം) പ്രാചീന ബാബിലോണിയരും ഗ്രീക്കുകാരും ക്രാന്തിപഥത്തിന്റെ ഇരുവശത്തുമായി വീതിയുള്ള ഒരു നാട (belt) സങ്കല്പിച്ച് അതിനെ രാശിചക്രം (zodiac) എന്നു വിളിച്ചു. രാശിചക്രത്തെ 30⁰ വീതമുള്ള 12 രാശികളാക്കി ഭാഗിച്ചു. നക്ഷത്രങ്ങളെക്കൊണ്ട് രാശിരൂപങ്ങളും സങ്കല്പ്പിച്ചു.