തനതു ചലനങ്ങളും ആരോപിത ചലനങ്ങളും

പ്രപഞ്ചത്തിൽ നിശ്ചലമായി ഒരു വസ്തുവുമില്ല. അണുവിനുള്ളിലെ കണങ്ങളുടെ ചലനം തുടങ്ങി പ്രപഞ്ച വികാസം വരെ, അനേകതരം ചലനങ്ങൾ പദാർത്ഥ പ്രപഞ്ചത്തിൽ ദൃശ്യമാണ്. ആകാശഗോളങ്ങളിൽ നാം കാണുന്ന ചലനങ്ങളിൽ ചിലത് അവയുടെ തനതു ചലനങ്ങൾ (Proper motions) ആണ്; ചിലത് ആരോപിതചലനങ്ങളും (Impressed motions) നിരീക്ഷകന്റെ (അഥവാ ഭൂമിയുടെ) ചലനത്തെ ഖഗോളത്തിൽ ആരോപിക്കുന്നതാണ് ആരോപിത ചലനങ്ങൾ. നമ്മൾ മാനത്തു കാണുന്ന ചലനങ്ങളെല്ലാം ഈ രണ്ടു തരം ചലനങ്ങളും ചേർന്നതാണ്. 

ഭൂമി 4 മിനുട്ടിൽ 1⁰ വച്ച് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കറങ്ങുമ്പോൾ നക്ഷത്രങ്ങളെല്ലാം അതേ വേഗത്തിൽ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു.

ഭൂമി സ്വയം ഭ്രമണം ചെയ്യുന്നു. സൂര്യനെ ചുറ്റുന്നു. സൂര്യൻ സ്വയം കറങ്ങുന്നു, ആകാശഗംഗയുടെ ഭാരകേന്ദ്രത്തിനു ചുറ്റും കറങ്ങുന്നു. എല്ലാ നക്ഷത്രങ്ങളും ഈ വിധം കറങ്ങുന്നു. ഇതെല്ലാം തനതു ചലനങ്ങളാണ്. ഇതിൽ ചിലതൊന്നും (ഉദാ: ആകാശഗംഗയ്ക്കു ചുറ്റുമുള്ള സൂര്യന്റെയും നക്ഷത്രങ്ങളുടെയും കറക്കം.) ഒരു മനുഷ്യായുസ്സിനുള്ളിൽ തിരിച്ചറിയാൻ തന്നെ കഴിയില്ല. അത്രയ്ക്ക് അപാരമാണ് പ്രപഞ്ചത്തിലെ ദൂരങ്ങൾ.)

ആരോപിത ചലനങ്ങളിൽ പ്രധാനപ്പെട്ടവ ഭൂമിയുടെ സ്വയംഭ്രമണം മൂലമുള്ളതും പരിക്രമണം മൂലമുള്ളതും ആണ്. ആദ്യം സ്വയംഭ്രമണം മൂലമുള്ള ചലനം നോക്കാം. ഭൂമി സ്വന്തം അക്ഷത്തിൽ 23 മ. 56 മീ. (1436 മിനുട്ടു) കൊണ്ട് ഒരു കറക്കം (360⁰) പൂർത്തിയാക്കുന്നു. ഒരു ഡിഗ്രി കറങ്ങാൻ ഏകദേശം 4 മി. ഭൂമിയിൽ A1 എന്ന സ്ഥാനത്ത് ഒരാൾ നിൽക്കുന്നു എന്നും അയാളുടെ തലയ്ക്കു മുകളിൽ P1 എന്ന സ്ഥാനത്ത് S എന്ന ഒരു നക്ഷത്രം ഉണ്ടെന്നും കരുതുക. ഒരു മണിക്കൂർ കഴിയുമ്പോൾ ഭൂമി 15⁰ കിഴക്കോട്ട് കറങ്ങി അയാളെ A2 എന്ന സ്ഥാനത്ത് എത്തിക്കുന്നു. അപ്പോൾ അയാളുടെ തലയ്ക്കു മീതേ . എന്ന സ്ഥാനമാണുള്ളത്. നക്ഷത്രം 15⁰ പടിഞ്ഞാറ് P2 ൽ തന്നെ നിൽക്കുന്നുണ്ടാകും. ഭൂമിയുടെ കറക്കം നിരീക്ഷകൻ അറിയാത്തതു കൊണ്ട് നക്ഷത്രം 15⁰ പടിഞ്ഞാറോട്ടു സഞ്ചരിച്ചു എന്നയാൾ കരുതും. ഭൂമിയുടെ ഭ്രമണം നമ്മൾ നക്ഷത്രങ്ങളിൽ ആരോപിക്കുന്നു എന്നർത്ഥം. നക്ഷത്രങ്ങളെല്ലാം കിഴക്കുദിച്ച്, 4 മിനുട്ടിൽ 1⁰ വച്ച് പടിഞ്ഞാറോട്ടു നീങ്ങുന്നു എന്നു നമുക്കു തോന്നാൻ കാരണം ഈ ആരോപിത ചലനമാണ്. പ്രാചീനർക്ക് ആകാശത്തെ ഒരു ക്ലോക്കായി ഉപയോഗിക്കാൻ കഴിഞ്ഞത് ഇക്കാരണത്താലാണ്. ഒരു നക്ഷത്രം കിഴക്ക് 40⁰ ഉയർന്നു കണ്ടാൽ അത് ഉദിച്ചിട്ട് 160⁰ മിനുട്ടായി എന്നു മനസ്സിലാക്കാം. 

സൂര്യന്റെ തൊട്ടു കിഴക്കും പടിഞ്ഞാറുമായി 20 ഡിഗ്രിയോളം ഭാഗത്തുള്ള നക്ഷത്രങ്ങൾ നമുക്കു ദൃശ്യമാകില്ല. എന്നാൽ ഭൂമിയുടെ പരിക്രമണം കാരണം ഈ അദൃശ്യഭാഗം ഒരു ദിവസം 1 വച്ച് പടിഞ്ഞാറോട്ട് നീങ്ങിക്കൊണ്ടിരിക്കും.

ഭൂമിയുടെ ഭ്രമണം കാരണം, നമ്മൾ കാണുന്ന ആകാശം സദാ മാറിക്കൊണ്ടിരിക്കും. സന്ധ്യാ സമയത്ത് ഭൂമിയിൽ ‘O’ എന്ന സ്ഥാനത്ത് നിൽക്കുന്ന ഒരു നിരീക്ഷകനെ സങ്കല്പിക്കൂ. അയാൾക്കു നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന്റെ പകുതി ഭാഗം (X AY) ദൃശ്യമാകേണ്ടതാണ്. എന്നാൽ സൂര്യന്റെ തീക്ഷ്ണത കാരണം സൂര്യനടുത്തുള്ള 20⁰ യോളം സ്ഥലത്തെ നക്ഷത്രങ്ങൾ തെളിയില്ല. അതിനാൽ, സൂര്യൻ അസ്തമിച്ചാലുടൻ മാനത്തു തെളിയുക ഏതാണ്ട് 160⁰ വരുന്ന ‘XAP’ എന്ന ഭാഗം മാത്രമായിരിക്കും. ഭൂമി കറങ്ങുമ്പോൾ ക്രമേണ സൂര്യനും അതിനോടു ചേർന്നുള്ള അദൃശ്യഭാഗവും പടിഞ്ഞാറു പോയി മറയുകയും കിഴക്ക് പുതിയ ആകാശം ഉദിച്ചു വരികയും ചെയ്യും. പ്രഭാതം ആകുന്നതിനകം ആകാശത്തിന്റെ ബാക്കി ഭാഗവും (സൂര്യനോടു ചേർന്നുള്ള മറ്റൊരു 20⁰ ഭാഗം ഒഴികെ) ദൃശ്യമാകും. സൂര്യനിരുവശത്തുമുള്ള 40⁰ യോളം സ്ഥലത്തെ നക്ഷത്രങ്ങളെ പൂർണമായി കാണണമെങ്കിൽ സൂര്യൻ അവിടെ നിന്ന് മാറിപ്പോകണം. അതിനു 40 ദിവസം കഴിയണം. അപ്പോൾ വേറൊരു 40⁰ സ്ഥലത്തെ നക്ഷത്രങ്ങൾ അദൃശ്യമാവുകയും ചെയ്യും. ഈ മാറ്റത്തിനു കാരണം രണ്ടാമത്തെ ആരോപിത ചലനം (പരിക്രമണം) ആണ്. 

സങ്കല്പ്പിച്ചു. 

1 Comment.

Leave a Reply

Your email address will not be published. Required fields are marked *