ഡിസംബർ 24 – ഇന്നത്തെ ആകാശ കാഴ്ച നഷ്ടപ്പെടുത്തരുത്. 6.45 ന് കിഴക്കും പടിഞ്ഞാറും നോക്കിയാൽ കാണുന്ന ദൃശ്യങ്ങൾ ആണ് ഇവ. കിഴക്ക് ഒറിയോൺ ഉദിച്ചു പൊങ്ങുന്നു. അതിലെ ചുവന്ന തിരുവാതിരയും നീല റീഗൽ നക്ഷത്രവും. അല്പം കൂടി ഉയരത്തിൽ (പടിഞ്ഞാറ്) ഇടവം നക്ഷത്രഗണവും അതിലെ ശോഭയേറിയ രോഹിണി നക്ഷത്രം ഓറഞ്ച് നിറത്തിൽ. അല്പം തെക്ക് പടിഞ്ഞാറായി ശോഭയോടെ ചുവന്ന് തുടുത്ത് ചൊവ്വ . അല്പം കൂടി ഉയരത്തിൽ കാർത്തിക കൂട്ടം. ഏകദേശം തലക്ക് മുകളിലായി ശോഭയോടെ വ്യാഴം.
ഇനി പടിഞ്ഞാറ് നോക്കിയാൽ വളരെ ചുരുക്കമായി മാത്രം കണ്ണിൽ പെടാറുള്ള ബുധനെ കാണാൻ പറ്റുന്ന അവസരം. നല്ല ശോഭയോടെ ചക്രവാളത്തിന നടുത്ത് കാണുന്ന ശുക്രന് തൊട്ടുമുകളിൽ (കിഴക്ക് ദിശയിൽ) ബുധനും സാമാന്യം ശോഭയോടെ. അതേ ദിശയിൽ കുറേ കൂടി മുകളിൽ അല്പംശോഭയോടെ ശനി . വെറും കണ്ണ് കൊണ്ട് നമുക്ക് കാണാനാകുന്ന അഞ്ച് ഗ്രഹങ്ങളെയും ഇന്ന് വൈകുന്നേരം ഒരുമിച്ച് കാണാം. കൂടാതെ ടെലസ്ക്കോപ്പുണ്ടെങ്കിൽ യുറാനസും കാണാനാകും.
ഈ കാഴ്ച ഇന്ന് മാത്രമല്ല, ഇനിയുള്ള ഒരാഴ്ചയയിലേറെക്കാലം അഞ്ചു ഗ്രഹങ്ങളെയും ഒരുമിച്ച് കാണാം. അതിന് ശേഷം ബുധൻ അപ്രത്യക്ഷമാകും. ഇതിനിടയൽ ഡിസംബർ 29 ന് ബുധനും ശുക്രനും മുട്ടിയുരുമ്മി നില്ക്കുന്ന മനോഹര കാഴ്ചയും കാണാം. (ചിത്രം – സ്റ്റെല്ലേറിയത്തിൽ നിന്ന്)
Thank you