COURSE LUCA

ലൂക്ക പാഠശാലയിലേക്ക്
സ്വാഗതം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ സയൻസ് പോര്‍ട്ടൽ
ശാസ്ത്രബോധത്തിനും ശാസ്ത്രീയ സമീപനത്തിനുമായി നിലകൊള്ളുന്ന, മാധ്യമരംഗത്തെ ഒരു സചേതന കണമായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കയെ അവതരിപ്പിക്കുന്നത്. ആധുനിക മനുഷ്യനെ സംസ്കരിക്കുന്നതില്‍ പ്രധാനപങ്ക് മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍, അവിടെയും ആധിപത്യം ഇന്ന് സ്വകാര്യ ലാഭേച്ഛയ്ക്കാണ്. ആര്‍ത്തിയും അന്ധതയും അശാസ്ത്രീയതയുമാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഒരു തരത്തില്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ന് പ്രസരിപ്പിക്കുന്നത്. അതിനോട് കലഹിച്ചും, ശാസ്ത്രീയത, സാമൂഹ്യ നീതി, തുല്യത, സുസ്ഥിരത എന്നീ സങ്കല്പങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഒരു ബദല്‍ പ്രവര്‍ത്തനമാണ് ലൂക്ക ചെയ്യാൻ ശ്രമിക്കുന്നത്.
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുന്ന ഒരു സമൂഹമാണ് ലക്ഷ്യം.
പ്രകൃതിയേയും സമൂഹത്തേയും മനസ്സിലാക്കി, തുല്യതയും സുസ്ഥിരതയും പുലരുന്ന, മാനവികത വീണ്ടെടുക്കുന്ന, കൂടുതല്‍ നീതിപൂര്‍വ്വമായ ഒരു സമൂഹം. ഇതിനായി ശാസ്ത്രവിജ്ഞാനത്തോടൊപ്പം സാമൂഹ്യവിവരങ്ങളും ശാസ്ത്രവിചാരവും രാഷ്ട്രീയ വിമര്‍ശനവും മാധ്യമനിരീക്ഷണവുമെല്ലാം പ്രയോജനപ്പെടുത്തുന്നു.

ലൂക്ക പാഠശാല

ശാസ്ത്രം പഠിക്കാൻ ഒരു ജനകീയ പാഠശാലയായാണ് course.luca വിഭാവനം ചെയ്തിരിക്കുന്നത്. നമുക്ക് പൌരശാസ്ത്രജ്ഞർ ആകാം

ശാസ്ത്രത്തിന്റെ ജനപക്ഷവായന

ശാസ്ത്രബോധം സാധാരണ ജനങ്ങളുടെ സാമാന്യബോധമാക്കിമാറ്റുന്നതിനു താത്പര്യമുള്ള ആർക്കും ലൂക്കയുടെ പ്രവർത്തനങ്ങളിൽ ഭാഗമാകാം

LUCA Online science portal in Malayalam – initiated by the Kerala Sasthrasahithya Parishad (KSSP).
LUCA is an alternate medium for spreading scientific knowledge and scientific temper.
The media today play a major role in processing and civilizing the modern human. But the private profit is dominating there today. The greed, speculation and unscientific thoughts are being spread by the media in one way or another. We, by opposing these trends, are trying to do an alternative model of journalism by upholding the concepts of science, social justice, equality and sustainability.
We aim a more justly humane society that maintains equality and sustainability by understating the nature and people. To achieve this, we are utilizing social knowledge, social information, scientific thinking, political criticism and media analysis.
Our goal is to create a new society in which scientific temper will be the social consciousness.
All content in LUCA, except photos, development libraries like JavaScript, CSS, HTML Code etc. and those mentioned otherwise are published under Creative Commons Attribution Share Alike 4.0 International License .

വിലാസം

ലൂക്ക സയൻസ് പോർട്ടൽ, പരിസരകേന്ദ്രം,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
680004

lucaemagazine@courseadmin
9645703145