ASTRONOMY BASIC COURSE

Categories: Astronomy, Featured
Wishlist Share
Share Course
Page Link
Share On Social Media

About Course

മാനത്തേക്ക് നോക്കി അത്ഭുതപ്പെടാത്തവരാരുണ്ട്..? ലൂക്ക സയന്‍സ് പോര്‍ട്ടലും പരിഷത്ത് ബാലവേദിയും ജ്യോതിശ്ശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ജ്യോതിശ്ശാസ്ത്ര കോഴ്സിലേക്ക് സ്വാഗതം. കോഴ്സ് എല്ലാവർഷവും നവംബർ – ജനുവരി വരെയാണ് സംഘടിപ്പിക്കുന്നത്.

കോഴ്സ് 2022 അവസാനിച്ചു

2022 നവംബർ – ജനുവരി വരെ നടന്ന കോഴ്സിന്റെ ഉള്ളടക്കവും വീഡിയോകളും പ്രവർത്തനങ്ങളും ചുവടെ Course Content എന്ന തലക്കെട്ടിനു താഴെ കാണാം. കോഴ്സ് ഇനി 2023 നവംബറിൽ ആരംഭിക്കും.

What Will You Learn?

  • ജ്യോതിശ്ശാസ്ത്രപഠനത്തിനുള്ള പ്രാഥമിക കോഴ്സാണ് ഇത്. നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കാം. കാലവും കലണ്ടറും, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗ്യാലക്സി അങ്ങനെ ഒത്തിരികാര്യങ്ങൾ മനസ്സിലാക്കാം.. ടെലസ്കോപ്പിലൂടെ ആകാശനിരീക്ഷണത്തിനുള്ള പരിശീലനം നേടാം. .അങ്ങനെ നിങ്ങൾക്കും ഒരു അമച്വർ അസ്ട്രോണമർ ആവാം..

Course Content

1. മാനത്ത് നോക്കുമ്പോൾ – ആമുഖം
രാത്രിയും പകലും. ഉത്തരായനം, ദക്ഷിണായനം, ഋതുക്കൾ, മാസം, വർഷം - നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ - ഇവ തമ്മിലുള്ള വ്യത്യാസം. അശ്വതി മുതൽ രേവതി വരെ - ചന്ദ്രന്റെ ചലനങ്ങൾ, നക്ഷത്രങ്ങൾ, അശ്വതി മുതൽ രേവതി വരെ. രാശികൾ, അവയുടെ പേരുകൾ, ആകൃതികൾ. രാശിചക്രം, നമ്മുടെ മലയാള മാസങ്ങളും രാശികളും. നക്ഷത്രമാപ്പുകൾ, ചാർട്ടുകൾ

  • മാനത്ത് നോക്കുമ്പോൾ
    38:17
  • 2022 നവംബറിലെ ആകാശം
  • വാനനിരീക്ഷണം പ്രാഥമിക പാഠങ്ങൾ
  • മാനത്തെ കോണളവ്
  • കുറിപ്പുകൾ ഒറ്റനോട്ടത്തിൽ
  • നമ്മുടെ ആകാശം – സഹായക വീഡിയോ
    13:39
  • ഈ മാസത്തെ ആകാശം – ഇന്ററാക്ടീവ് അവതരണം – വീഡിയോ കാണാം
    00:00
  • ചോദ്യങ്ങൾ സംശയങ്ങൾ ഇവിടെ ചോദിക്കാം
  • യൂണിറ്റ് 1- മാനത്തു നോക്കുമ്പോൾ – ക്വിസ്

2. വാന നിരീക്ഷണവും കാലഗണനയും
ക്രാന്തിവൃത്തം, വിവിധ രീതിയിലുള്ള അളവുകള്‍, കൈ കൊണ്ട് അളക്കല്‍, അയനചലനത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഷം, നക്ഷത്രത്തെ അടിസ്ഥാനമാക്കി, വര്‍ഷാരംഭം, മാസ സങ്കല്പം, ചാന്ദ്രമാസം, മലയാളമാസം, തിഥി, നാളുകള്‍, ഞാറ്റുവേല.

3. ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും
പുരാതന പ്രപഞ്ച മാതൃകകൾ. ടോളമി, അരിസ്റ്റാർക്കസ്, ആര്യഭടൻ, അറബ് ജ്യോതിശ്ശാസ്ത്രജ്ഞർ, യൂറോപ്യൻ നവോത്ഥാനം

4. സൗരയൂഥം
സൗരയൂഥ ഗ്രഹങ്ങൾ, അവയുടെ നിരീക്ഷണം. ഗ്രഹാന്തര പര്യവേഷണങ്ങൾ. സൗരയൂഥ പ്രതിഭാസങ്ങള്‍- ഗ്രഹണം, സംതരണം, ധൂമകേതുക്കള്‍.

5. നെബുലകൾ, ഗാലക്സികൾ
നെബുലകള്‍ - ചരനക്ഷത്രങ്ങള്‍, ഇരട്ട നക്ഷത്രങ്ങള്‍, ക്ലസ്റ്ററുകള്‍,നെബുലകള്‍, ഗാലക്സികള്‍, കാറ്റലോഗുകൾ - മെസ്സിയർ, NGC,

6. പ്രപഞ്ച ചിത്രം ന്യൂട്ടൻ വരെ
ടോളമിയുടെ പ്രപഞ്ച ചിത്രം മുതൽ ടൈക്കോ, കോപ്പർനിക്കസ്, ഗലീലിയോ, കെപ്ലെർ, ന്യൂട്ടൻ വരെ

7. നക്ഷത്രങ്ങളുടെ ജനനവും പരിണാമവും.
നെബുല, പ്രോട്ടോ നക്ഷത്രങ്ങൾ, ഊർജ ഉത്പാദനം, ചുവന്ന ഭീമൻ, വെള്ളക്കുള്ളൻ, പൾസാർ, ന്യൂട്രോൺ നക്ഷത്രം, തമോദ്വാരം

8. ആധുനിക പ്രപഞ്ചചിത്രം
മഹാവിസ്ഫോടന സിദ്ധാന്തം, നിരീക്ഷണത്തിൽ നിന്നുള്ള തെളിവുകൾ. Cosmological theories, Accelearting universe

9. ടെലിസ്കോപ്പിന്റെ കഥ
ഗലീലിയോ മുതൽ ആധുനിക ടെലിസ്കോപ്പുകൾ വരെ, ടെലിസ്കോപ്പ് ‍ നിര്‍മ്മാണം, ദൃശ്യപ്രകാശത്തിനുമപ്പുറം, ഭൂമിക്കുമപ്പുറം

10. വാനനിരീക്ഷണത്തിനുള്ള മൊബൈൽ ആപ്പുകൾ, Astro Photography
വാനനിരീക്ഷണത്തിനുള്ള മൊബൈൽ ആപ്പുകൾ (ഉദാ. സ്റ്റെല്ലേറിയം) - ഉപയോഗം. മാനത്തെ സ്ഥാനനിർണയം, Astro Photography

താരനിശ വാനനിരീക്ഷണ ക്യാമ്പ് – വാർത്തയും ഫോട്ടോകളും
തിരുവനന്തപുരം ജില്ലയിൽ വെമ്പായം നെടുവേലി പിയറി പോൾ പബ്ലിക് സ്കൂൾ, ഏറണാകുളത്ത് ആലുവ വൈ‌എംസി‌എ, പാലക്കാട്ട് കുനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ, കണ്ണൂരിൽ പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രം എന്നിവിടങ്ങളിൽ നടന്ന ക്യാമ്പുകളുടെ ഫോട്ടോകൾ

10 ആഴ്ച്ച – പഠനസാമഗ്രികളുടെ ക്രോഡീകരണം

2023 വർഷത്തെ വാനനിരീക്ഷണ കലണ്ടർ

Want to receive push notifications for all major on-site activities?