ASTRONOMY BASIC COURSE

അസ്ട്രോണമിയുടെ ആദ്യപാഠങ്ങൾ

സൗജന്യം

കോഴ്സ് ഫീ ഇല്ല

10 ആഴ്ച്ച

10 മണിക്കൂർ

തുടക്കാർക്ക്

Astro Basic

നിങ്ങൾക്കും അസ്ട്രോണമർ ആവാം

മാനത്തേക്ക് നോക്കി അത്ഭുതപ്പെടാത്തവരാരുണ്ട്..? ലൂക്ക സയന്‍സ് പോര്‍ട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയും ജ്യോതിശ്ശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരളയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ജ്യോതിശ്ശാസ്ത്ര കോഴ്സിൽ ചേരൂ..നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങൾ പഠിക്കാം. കാലവും കലണ്ടറും, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗ്യാലക്സി അങ്ങനെ ഒത്തിരികാര്യങ്ങൾ മനസ്സിലാക്കാം.. ടെലസ്കോപ്പിലൂടെ ആകാശനിരീക്ഷണത്തിനുള്ള പരിശീലനം നേടാം..അങ്ങനെ നിങ്ങൾക്കും ഒരു അമച്വർ അസ്ട്രോണമർ ആവാം..
കോഴ്സ് 2022 നവംബർ 1 ന് തുടക്കമായി. വീഡിയോകളും പഠനസാമഗ്രികളും കോഴ്സ് പേജിൽ ലഭ്യമാണ്. കോഴ്സ് പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോഴ്സ് ഉള്ളടക്കം

  • വീഡിയോ ക്ലാസുകൾ
  • അധികവായനയ്ക്ക് ലേഖനങ്ങൾ
  • ജ്യോതിശാസ്ത്രജ്ഞരുമായി സംവാദം
  • ഇന്ററാക്ടീവ് ക്വിസ്സുകൾ
  • ടെലിസ്കോപ്പ് നിർമ്മാണം – പരിശീലനം
  • നക്ഷത്രനിരീക്ഷണ ക്യാമ്പ്

കോഴ്സ് സിലബസ്

  • 01. മാനത്ത് നോക്കുമ്പോൾ – ആമുഖം
  • 02. വാന നിരീക്ഷണവും കാലഗണനയും
  • 03. ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ചയും വികാസവും
  • 04. സൗരയൂഥം
  • 05. നെബുലകൾ, ഗാലക്സികൾ
  • 06. പ്രപഞ്ച ചിത്രം ന്യൂട്ടൻ വരെ
  • 07. നക്ഷത്രങ്ങളുടെ ജനനവും പരിണാമവും
  • 08. ആധുനിക പ്രപഞ്ചചിത്രം
  • 09. ടെലിസ്കോപ്പിന്റെ കഥ
  • 10. വാനനിരീക്ഷണത്തിനുള്ള മൊബൈൽ ആപ്പുകൾ
  • + . അസ്ട്രോ ഫോട്ടോഗ്രഫി

ജ്യോതിശ്ശാസ്ത്രജ്ഞരും പ്രഗത്ഭരായ അധ്യാപകരും നേതൃത്വം നൽകുന്നു

ക്ലാസുകളും, സംവാദങ്ങളും ചോദ്യോത്തരസെഷനുകളും

പ്രൊഫ. കെ.പാപ്പൂട്ടി

കോഴ്സ് ഡയറക്ടർ

ഒരു ജ്യോതിശാസ്ത്ര വിദഗ്ദ്ധനും,കോളേജ് അദ്ധ്യാപകനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ അദ്ധ്യക്ഷനുമായ പ്രൊഫ.കെ.പാപ്പൂട്ടിയാണ് കോഴ്സ് ഡയറക്ടർ. ജ്യോതിശാസ്ത്ര സംബന്ധിയായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള പാപ്പുട്ടിമാഷ് കുട്ടികളുടെ പ്രിയപ്പെട്ട ശാസ്ത്രസാഹിത്യകാരൻ ആണ്.