കോഴ്സിന് ഒരു ആമുഖം

കോഴ്സ് ആമുഖം വീഡിയോ കാണാം

  • 0:00 ആമുഖം
  • 6:04 കോഴ്സ് ഘടന

പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് റസല്‍ വാലസിന്റെ 200-മത്തെ ജന്മവര്‍ഷമാണ് 2023. ഈ സന്ദര്‍ഭത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്കയും സംയുക്തമായി നടത്താന്‍ പോകുന്ന ജീവപരിണാമത്തിന് ഒരു ആമുഖം എന്ന കോഴ്സിലേക്ക് എല്ലാ പഠിതാക്കളേയും സ്വാഗതം ചെയ്തുകൊള്ളുന്നു.. പരിണാമത്തെ കുറിച്ചുള്ള ഏതു ചിന്ത ഉണ്ടാകുമ്പോഴും നമുക്ക് മറക്കാന്‍ പറ്റാത്ത ഉദ്ധരണിയുണ്ട്.. ”തിയഡോഷ്യസ് ഡോബ്ഷാന്‍സ്കി (Theodosius Dobzhansky)”യുടെ ഉദ്ധരണിയാണത്…”Nothing in Biology Makes Sense Except in the Light of Evolution”എന്നതാണ് ആ പ്രശ്സ്തമായ ഉദ്ധരണി..ഇതുകൊണ്ട് അദ്ധേഹം ഉദ്ദേശിക്കുന്നത് എന്തെന്നാല്‍ പരിണാമത്തിന്റെ അല്ലെങ്കില്‍ പരിണാമ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ അല്ലാതെ ജീവശാസ്ത്രത്തിലെ പ്രതിഭാസങ്ങള്‍ ഒന്നും തന്നെ അര്‍ത്ഥവത്തായി വിശദീകരിക്കുവാന്‍ കഴിയുകയില്ല. 1973ലാണ് ഈ തലക്കെട്ടോടുകൂടിയ ഒരു ലേഖനം അദ്ധേഹം പ്രസിദ്ധപ്പെടുത്തുന്നത്..

യഥാർത്ഥത്തില്‍ പരിണാമവിരുദ്ധര്‍ക്കുള്ള ശക്തമായ ഒരു മറുപടിയായിരുന്നു ഈ ലേഖനം. എന്താണീ ഉദ്ധരണികൊണ്ട് അല്ലെങ്കില്‍ ഈ ഒരു വാക്യംകൊണ്ട് അദ്ധേഹം ഉദ്ദേശിച്ചത് എന്ന് നോക്കാം.. ഡോബ്ഷാന്‍സ്കി പറഞ്ഞതിലെ പൊരുളുകളെ പറ്റിയാണ് നമ്മള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്..ജീവലോകത്തിന്റെ രണ്ട് സുപ്രധാനമായ പ്രതിഭാസങ്ങളാണ് ഒന്ന് അതിന്റെ diversity അല്ലങ്കില്‍ നാനാത്വം(വൈവിധ്യം) രണ്ടാമത്തേത് അതിന്റെ unity അല്ലെങ്കില്‍ ഏകത്വം. നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറയാറുണ്ടല്ലോ അതുപോലെ തന്നെ..നാനാത്വം എന്ന് ഉദ്ദേശിക്കുന്നത് പലതരത്തിലുള്ള നാനാത്വം അല്ലെങ്കില്‍ വൈവിധ്യം അത് സ്പീഷീസ് വൈവിധ്യമാവാം,  ഘടനകള്‍ തമ്മിലുള്ള വൈവിധ്യമാവാം, ജീവിതശൈലിയിലുള്ള വൈവിധ്യമാകാം അങ്ങനെ ഒട്ടനവധികള്‍ നിറഞ്ഞ ഒരു അത്ഭുതലോകമാണ് ജീവലോകം. ഇതേപോലെ തന്നെയാണ് ഏകത്വവും  ഇത്രയധികം വൈവിധ്യം  ഉണ്ടായിട്ടും എല്ലാറ്റിനേയും യോജിപ്പിച്ചുകൊണ്ടുപോകുന്ന ഏകത്വവുമുണ്ട് നമ്മുടെ ജൈവലോകത്തില്‍.. 

ഇതിലെ diversity അഥവാ നാനാത്വം എന്താണെന്ന് നോക്കാം. നമ്മുടെ ഭൂമിയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഏകദേശം ഒരു കോടി മുതല്‍ 1.4 കോടി വരെയുള്ള സ്പീഷിസുകളാണ്. ഇതില്‍ വളരെ ചെറിയൊരു ശതമാനം സ്പീഷിസുകളെ മാത്രമേ നമ്മള്‍ രേഖപ്പെടുത്തിയിട്ടുള്ളു.. ഏകദേശം 12 ലക്ഷം സ്പീഷിസുകളെ മാത്രമേ നമുക്ക് ഡോക്യുമെന്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കി ഇനിയും ഡോക്യുമെന്റ് ചെയ്യേണ്ടിയിരിക്കുന്നു.. ഇത്രവലിയ വൈവിധ്യത്തെ നമുക്ക് വിശദികരിക്കണമെങ്കില്‍ അതിന് സഹായിക്കാന്‍ നമുക്ക് പരിണാമസിദ്ധാന്തം കൂടിയേ മതിയാവൂ..

ഇതേപോലെ തന്നെയാണ്  ഏകത്വവും. ഇത്രയധികം വൈവിധ്യം ഉണ്ടായിട്ടും പലരീതിയിലുള്ള ഏകത്വവും ഈ ജീവലോകത്തിലുണ്ട്. ഉദാഹരണത്തിന് RNA, DNA,Genetic Code, Translation Mechinary (എന്നുപറഞ്ഞാല്‍ ജീനുകളില്‍ നിന്നും പ്രോട്ടീന്‍ ഉണ്ടാകുന്ന പ്രക്രിയ അതിനുള്ള സംവിധാനം ), അമിനോ ആസിഡുകള്‍,പലതരത്തിലുള്ള ഉപാപര്യ പ്രവര്‍ത്തനങ്ങള്‍.. എല്ലാംതന്നെ എല്ലാ ജിവികളിലും അത് അമീബയിലായാലും ബാക്ടീരിയയിലായാലും മനുഷ്യനിലായാലും ഏകദേശം  ഒരുപോലെതന്നെയാണ്..ഈ ഏകത്വം (Unity) എങ്ങനെയുണ്ടായി അത് വിശദീകരിക്കുവാന്‍ നമുക്ക് പരിണാമ സിദ്ധാന്തം ഉപയോഗിച്ച് മാത്രമേ നമുക്ക് അതിനെ വിശദീകരിക്കുവാന്‍ കഴിയുകയുള്ളൂ

.ഇതിനുപുറമേ ഡോബ്ഷാന്‍സ്കി പറയാത്ത ഒട്ടനവധി പ്രയോഗങ്ങള്‍ പരിണാമ ശാസ്ത്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്..കുറച്ചുകാലം മുമ്പുവരെ എല്ലാവരും കരുതിയിരുന്നത് പരിണാമശാസ്ത്രം എന്നു പറയുന്നത് വെറുമൊരു അക്കാദമികമായ വിഷയം മാത്രമാണെന്നാണ്..അതിന് മനുഷ്യവംശത്തിന് വലിയ ഗുണമൊന്നുമില്ല എന്ന വലിയ വിമര്‍ശനവും പരിണാമശാസ്ത്രത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്..എന്നാല്‍ അങ്ങനെയല്ല സമീപകാലത്തായി ഒട്ടനവധി ശാസ്ത്ര മേഖലകളില്‍ പരിണാമസിദ്ധാന്തത്തെ ഉപയോഗിക്കുന്നുണ്ട്..

ഉദാഹരണമായി പരിസ്ഥിതിശാസ്ത്രം, പ്രകൃതിസംരക്ഷണം ,കൃഷി, ആരോഗ്യം,പ്രകൃതിവിഭവങ്ങളുടെ ചൂഷണം എന്തിന് കമ്പ്യൂട്ടര്‍ സയന്‍സ് പോലും പരിണാമ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്…ഇതേ കുറിച്ചുള്ള വിശദമായ ക്ലാസുകൾ വരു ദിവസങ്ങളിൽ കോഴ്സിന്റെ ഭാഗമായുണ്ടാകും. 

3 Comments.

  1. ജീവപരിണാമത്തിന്റെ തുടർച്ചയായി മനുഷ സമൂഹത്തിന്റെ . പരിണാമത്തെയും കോഴ്സിൽ ഉൾപ്പെടുത്തുമോ?

Leave a Reply

Your email address will not be published. Required fields are marked *